Event Of The Day
NEWS & EVENTS
30 Mar 2025
സ്വർഗ്ഗീയ നാരായണൻ മാഷ് അനുസ്മരണം ഇക്കഴിഞ്ഞ മാർച്ച് 26 ന് ബാലാശ്രമത്തിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റായ ക്യാ. കൃഷ്ണൻ കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ബാലാശ്രമം സെക്രട്ടറി റ്റി . രാഗേഷ് സ്വാഗതം ആശംസിച്ചു. മാനനിയ പി വിജയകുമാർ ( രാഷ്ട്രീയ സ്വയംസേവക സംഘം മഹാനഗർ സംഘചാലക് ) , ശ്രീ വി ശ്രീകുമാർ (വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ട്രഷറർ) എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മയക്കുമരുന്നിന്റെ വിതരണവും ഉപഭോഗവും സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ ശ്രീമതി. ബിനു ബാഹുലേയൻ അസി. സെന്റർ മാനേജർ & കരിയർ കൗൺസിലർ കരിയർ ഡെവലപ്മെൻറ് സെന്റർ ആൻഡ് ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , തൃപ്പൂണിത്തറ അവബോധനം നൽകി.
10 Mar 2025
വിശ്വഹിന്ദുപരിഷത്തിന്റെ സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി 09-03-25 ന് ബാലാശ്രമത്തിൽ വച്ച് നിർധനരായ ആളുകൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
29 Jan 2025
ബാലാശ്രമത്തിലെ കുട്ടികൾ ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് ക്യാ.കൃഷ്ണൻ കോട്ടയിൽ അവർകൾ പതാക ഉയർത്തി. എ.ആർ മോഹൻജി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.
29 Jan 2025
അജിത് കുമാർ S, Cyrix Health Care Pvt. Ltd. ബാലാശ്രമത്തിനു വേണ്ടി ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ എന്നീ ഗൃഹോപകരണങ്ങൾ നൽകി.
29 Jan 2025
അജിത് കുമാർ S, Cyrix Health Care Pvt. Ltd. ബാലാശ്രമത്തിനു വേണ്ടി ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ എന്നീ ഗൃഹോപകരണങ്ങൾ നൽകി.
21 Jan 2025
പൂർണത്രീശ ബാലാശ്രമത്തിന്റെ 20 വാർഷിക പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് ബോധചിഹ്ന പ്രകാശനം രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്ര സംഘചാലക് മാന്യ ഡോ വന്യരാജൻജി നിർവഹിച്ചു . കഴിഞ്ഞ 20 വർഷത്തെ പ്രവർത്തനത്തിൽ 2500 ഓളം അനാഥ ബാല്യങ്ങൾക്ക് ഭാവി പകർന്ന് പതിനായിരക്കണക്കിന് നിർധനർക്ക് ആശ്രയമായി തീർന്ന പൂർണ്ണത്രീശ ബാലാശ്രമത്തിന്റെ ഇരുപതാം വർഷപ്രവർത്തനം . ഒരു വർഷത്തെ നീണ്ടുനിൽക്കുന്ന പരിപാടികളെക്കുറിച്ചും ചടങ്ങിൽ ഡോക്ടർ വന്യരാജൻ പ്രതിപാദിച്ചു പഞ്ചപരിവർത്തനത്തിലൂടെ വ്യക്തിപരിവർത്തനവും സമാജ പരിവർത്തനവും എന്ന ദിശയിൽ കുടുംബ പ്രബോധനം, സാമാജിക സമരസത, പ്രകൃതി സംരക്ഷണം , സ്വദേശി, പൗരധർമ്മം എന്നീ മേഖലകളിൽ പ്രവർത്തനം വ്യാപരിച്ചുകൊണ്ട് പൂർണത്രീശ ബാലാശ്രമത്തിന്റെ പ്രവർത്തന മേഖല വിപുലീകരിക്കുവാനും തീരുമാനിച്ചു സേവനാർഥികൾ ഈശ്വരന് തുല്യമാണെന്നും ഈശ്വര പൂജയാണ് സേവനത്തിലൂടെ നാം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു രാഷ്ട്രീയ സ്വയംസേസംഘം തൃപ്പൂണിത്തറ നഗർ സംഘചാലക് മാന്യ ശ്രീ ദേവദാസ് , ബാലാശ്രമം പ്രസിഡന്റ് ക്യാപ്റ്റൻ കൃഷ്ണൻ വിശ്വ ഹിന്ദു പരീക്ഷത്ത് തൃപ്പൂണിത്തറ പ്രസിഡന്റ് ശ്രീ നാരായണൻ , സംസ്ഥാന ട്രഷറർ ശ്രീ വി ശ്രീകുമാർ , ജില്ലാ സെക്രട്ടറി ശ്രീ ജയേഷ് എന്നിവർ കാര്യക്രമത്തിൽ പങ്കെടുത്തു.
7 Jan 2025
മീനാക്ഷിയുടെ പിറന്നാളുമായി അനുബന്ധിച്ചു ബാലാശ്രമത്തിൽ ജനുവരി 2 നു അന്നദാനം നടത്തി
7 Jan 2025
മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ മാധവിയമ്മ ടീച്ചർക്ക് ജനുവരി 5 നു ബാലാശ്രമത്തിൽ വച്ച് നടത്തിയ ശ്രദ്ധാജ്ഞലിയും അന്നദാനവും
30 Dec 2024
സിബിൻ ഭാവന സുരേഷിന്റെ സ്നേഹ സ്മരണയ്ക്കായി ബാലാശ്രമത്തിലെ കുട്ടികൾക്കായി അന്നദാനം നടത്തി.
30 Dec 2024
സുധ ടി വി അമ്മയുടെ സ്മരണാർത്ഥം കുട്ടികൾക്ക് ബാലാശ്രമത്തിൽ അന്നദാനം നടത്തി
22 Dec 2024
Shri. K. P. Vijayakumar and family sponsored and participated in our annadhanam in memory of his son, late Viju Vijay.
21 Dec 2024
Team Integrity -MycPEONE, Kochi visited our balsramam and supported us with groceries and educational items.