0484 2775866
poornathrayeesha_balasramam@yahoo.co.in
Follow Us:

സ്നേഹഗാഥ - വ്യക്തിത്വ വികസന ക്ലാസും കൗൺസലിംഗും

പെൺകുട്ടികൾക്കായി വ്യക്തിത്വ വികസന ക്ലാസും കൗൺസലിംഗും സംഘടിപ്പിച്ചു: 10 വയസ്സുമുതലുള്ള പെൺകുട്ടികളുടെ വ്യക്തിത്വ വികാസവും മാനസിക അഭിവൃദ്ധിയും ലക്ഷ്യമിട്ട് 'സ്നേഹഗാഥ' എന്ന പേരിൽ വ്യക്തിത്വ പ്രചോദനക്ലാസും വ്യക്തിഗത കൗൺസലിംഗും സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ബാലാശ്രമത്തിൽ വെച്ച് ഇന്നലെ (ഡിസംബർ 7, 2025, ഞായറാഴ്ച) നടന്ന പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലന ക്ലാസുകൾ ഉച്ചയ്ക്ക് 2 മണിയോടെ അവസാനിച്ചു. ഇന്നത്തെ സാമൂഹിക പരിതസ്ഥിതിയിൽ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ധൈര്യപൂർവം നേരിടാൻ അവരെ പ്രാപ്തരാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. രാഷ്ട്രനന്മയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും സംസ്‌കാരികോന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള വിഷയങ്ങളാണ് അധ്യയനത്തിൽ ഉൾക്കൊള്ളിച്ചത്. രാഷ്ട്രീയ സ്വയം സേവക് സംഘത്തിൻ്റെ ദക്ഷിണ കേരള കാര്യകാരി ശ്രീ. വാമനൻജി, പ്രഗ്യാ കൗൺസലിംഗ് ആൻഡ് ട്രെയിനിങ് സെൻ്ററിൻ്റെ സ്ഥാപകയായ അഡ്വ. പ്രഭ എന്നിവർ ക്ലാസുകൾ നയിച്ചു.