സ്വർഗ്ഗീയ നാരായണൻ മാഷ് അനുസ്മരണം ഇക്കഴിഞ്ഞ മാർച്ച് 26 ന് ബാലാശ്രമത്തിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റായ ക്യാ. കൃഷ്ണൻ കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ബാലാശ്രമം സെക്രട്ടറി റ്റി . രാഗേഷ് സ്വാഗതം ആശംസിച്ചു. മാനനിയ പി വിജയകുമാർ ( രാഷ്ട്രീയ സ്വയംസേവക സംഘം മഹാനഗർ സംഘചാലക് ) , ശ്രീ വി ശ്രീകുമാർ (വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ട്രഷറർ) എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മയക്കുമരുന്നിന്റെ വിതരണവും ഉപഭോഗവും സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ ശ്രീമതി. ബിനു ബാഹുലേയൻ അസി. സെന്റർ മാനേജർ & കരിയർ കൗൺസിലർ കരിയർ ഡെവലപ്മെൻറ് സെന്റർ ആൻഡ് ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , തൃപ്പൂണിത്തറ അവബോധനം നൽകി.