പൂർണത്രീശ ബാലാശ്രമത്തിന്റെ 20 വാർഷിക പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് ബോധചിഹ്ന പ്രകാശനം രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ ക്ഷേത്ര സംഘചാലക് മാന്യ ഡോ വന്യരാജൻജി നിർവഹിച്ചു . കഴിഞ്ഞ 20 വർഷത്തെ പ്രവർത്തനത്തിൽ 2500 ഓളം അനാഥ ബാല്യങ്ങൾക്ക് ഭാവി പകർന്ന് പതിനായിരക്കണക്കിന് നിർധനർക്ക് ആശ്രയമായി തീർന്ന പൂർണ്ണത്രീശ ബാലാശ്രമത്തിന്റെ ഇരുപതാം വർഷപ്രവർത്തനം . ഒരു വർഷത്തെ നീണ്ടുനിൽക്കുന്ന പരിപാടികളെക്കുറിച്ചും ചടങ്ങിൽ ഡോക്ടർ വന്യരാജൻ പ്രതിപാദിച്ചു പഞ്ചപരിവർത്തനത്തിലൂടെ വ്യക്തിപരിവർത്തനവും സമാജ പരിവർത്തനവും എന്ന ദിശയിൽ കുടുംബ പ്രബോധനം, സാമാജിക സമരസത, പ്രകൃതി സംരക്ഷണം , സ്വദേശി, പൗരധർമ്മം എന്നീ മേഖലകളിൽ പ്രവർത്തനം വ്യാപരിച്ചുകൊണ്ട് പൂർണത്രീശ ബാലാശ്രമത്തിന്റെ പ്രവർത്തന മേഖല വിപുലീകരിക്കുവാനും തീരുമാനിച്ചു സേവനാർഥികൾ ഈശ്വരന് തുല്യമാണെന്നും ഈശ്വര പൂജയാണ് സേവനത്തിലൂടെ നാം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു രാഷ്ട്രീയ സ്വയംസേസംഘം തൃപ്പൂണിത്തറ നഗർ സംഘചാലക് മാന്യ ശ്രീ ദേവദാസ് , ബാലാശ്രമം പ്രസിഡന്റ് ക്യാപ്റ്റൻ കൃഷ്ണൻ വിശ്വ ഹിന്ദു പരീക്ഷത്ത് തൃപ്പൂണിത്തറ പ്രസിഡന്റ് ശ്രീ നാരായണൻ , സംസ്ഥാന ട്രഷറർ ശ്രീ വി ശ്രീകുമാർ , ജില്ലാ സെക്രട്ടറി ശ്രീ ജയേഷ് എന്നിവർ കാര്യക്രമത്തിൽ പങ്കെടുത്തു.